മദ്യപനായ അച്ഛന്‍റെ ക്രൂര മര്‍ദ്ദനം സഹിക്കാനാകാതെ ഒന്‍പതാം ക്ലാസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ .

ദിവസവും മദ്യപിച്ചെത്തുന്ന അച്ഛന്‍ തന്നെയും അമ്മയെയും മുറിയില്‍ പൂട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ഫോണ്‍സന്ദേശത്തില്‍ പറയുന്നു. പഠിക്കാന്‍ സമ്മതിക്കാറില്ല, പുസ്തകങ്ങള്‍ നശപ്പിക്കാറുണ്ടെന്നും പൊതുപ്രവര്‍ത്തകന് അയച്ച ഫോണ്‍ സന്ദേശത്തില്‍ പറയുന്നു.

മുഖ്യമന്ത്രി, വനിതാ സെല്‍, നെയ്യാറ്റിന്‍കര പൊലീസ് എന്നിവിടങ്ങളിലൊക്കെ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. മെഡക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടി ചികില്‍സയിലാണ്. പള്ളിച്ചലില്‍ ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കിട്ടിയ പതിനാറര ലക്ഷം രൂപ ഭര്‍ത്താവ് നശിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ അമ്മയുടെ പരാതിയിലുണ്ട്. പള്ളിച്ചലില്‍ അവശേഷിക്കുന്ന മൂന്നര സെന്‍റ് വസ്തു വില്‍ക്കാന്‍ വേണ്ടിയാണ് ക്രൂരമായ പീഡനം തുടരുന്നതെന്നും പരാതിയിലുണ്ട്. 

ENGLISH SUMMARY:

Child abuse case reported in Thiruvananthapuram, Kerala. A ninth-grade girl attempted suicide due to the brutal abuse from her alcoholic father; she is now in critical condition at the medical college.