രാജ്യാന്തര ചലച്ചിത്രമേളയുടെ ചിത്രങ്ങളുടെ സ്ക്രീനിങിനിടെ പ്രമുഖ സംവിധായകന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി ചലചിത്ര പ്രവര്‍ത്തക. മുഖ്യമന്ത്രിക്ക് നേരിട്ടാണ് ചലചിത്രപ്രവര്‍ത്തക കത്തയച്ചത്. തുടര്‍ന്ന് പൊലീസ് ചലച്ചിത്രപ്രവർത്തകയിൽ നിന്ന് വിവരം തേടി. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി അവര്‍ അറിയിച്ചു. തിരുവനന്തപുരത്ത് IFFK സ്ക്രീനിങ് വേളയില്‍ ഹോട്ടല്‍ മുറിയിലെത്തിയ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് കത്തില്‍ വിശദീകരിക്കുന്നു. പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്.