കോഴിക്കോട് തൊട്ടില്‍പ്പാലത്ത് ആത്മീയതയുടെ പേരില്‍ രണ്ടുകോടിയോളം രൂപ തട്ടിയ മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ പി.സി.എച്ച്.ഷംസുദ്ദീന്‍, മുഹമ്മദ് ബഷീര്‍, കോഴിക്കോട് വളയം സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്.
തൊട്ടില്‍പാലം സ്വദേശി മുഹമ്മദ് ആദിലില്‍ നിന്നാണ് പല തവണയായി രണ്ടുകോടിയോളം രൂപ തട്ടിയത്. ആദിലിന്‍റെ ഭാര്യയുടെ അസുഖം ഭേദമാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പണം തട്ടിയതിന് പ്രതികള്‍ക്കെതിരെ പാനൂര്‍, തൊട്ടില്‍പ്പാലം സ്റ്റേഷനുകളില്‍ വേറെയും പരാതിയുണ്ട്. നാദാപുരം, കുറ്റ്യാടി, കല്ലാച്ചി എന്നിവിടങ്ങളിൽ നിന്നായി ആറ് കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.