കണ്ണൂര്‍ തലശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിന്‍റെ കുഴിയില്‍ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ജൂബിലി റോഡിലെ കെട്ടിടത്തില്‍ നിന്ന് ഇന്നലെ വൈകിട്ടാണ് തലയോട്ടിയും അസ്ഥികളും സ്ത്രീയുടെ വസ്ത്രങ്ങളും കണ്ടെത്തിയത്. കാണാതായ തമിഴ്നാട്ടുകാരിയായ ധനകോടി എന്ന വയോധികയുടേതാണ് അവശിഷ്ടമെന്നാണ് നിഗമനം.
തമിഴ്നാട് സേലം സ്വദേശിയായ ധനകോടിയെ ആറു മാസം മുമ്പാണ് കാണാതായത്. ഭര്‍ത്താവ് അമ്പായിരത്തോടൊപ്പം പഴയസാധനങ്ങള്‍ ശേഖരിച്ച് ജീവിച്ചിരുന്ന സ്ത്രീയായിരുന്നു. കാണാതായപ്പോള്‍ മക്കളോട് അച്ഛന്‍ പറഞ്ഞത് അമ്മ നാട്ടില്‍ പോയെന്നാണ്. എന്നാല്‍ അമ്മ നാട്ടിലെത്തിയില്ലെന്ന് പിന്നീട് മക്കള്‍ക്ക് മനസിലായി. ഇന്നലെ വീണ്ടും അച്ഛനോട് കാര്യം തിരക്കിയപ്പോഴാണ് നിര്‍മാണത്തിലിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിനുള്ള കുഴി മക്കള്‍ക്ക് കാണിച്ചുനല്‍കിയത്. കുഴിയില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തുകയും ചെയ്തു. അമ്മ മരിച്ചെന്നും ഈ കുഴിയില്‍ അടക്കിയെന്നുമാണ് അച്ഛന്‍ പറഞ്ഞതെന്ന് മകന്‍ പെരിയസാമി
ഭര്‍ത്താവിനെ ഇന്നലെത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹാവശിഷ്ടം ധനകോടിയുടേതാണ് എന്ന് സ്ഥിരീകരിക്കാനാണ് പൊലീസ് നീക്കം.
അസ്ഥികള്‍ക്ക് ആറു മാസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. കുഴിയില്‍ മണ്ണിട്ട് മൂടിയ നിലയിലാിയരുന്നില്ല മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.