തിരുവല്ലയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ബംഗാളുകാരായ രണ്ടുപേര്‍ പിടിയില്‍. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. അച്ഛനും അമ്മയും ജോലിക്കുപോയപ്പോഴായിരുന്നു പീഡനം. ഇളയകുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമായിരുന്നു ക്രൂരകൃത്യം. പ്രതികളെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ട് നാലു മണിയോടെ ആയിരുന്നു സംഭവം. അച്ഛനും അമ്മയും ജോലിക്കുപോയതിനാല്‍ രണ്ട് കുട്ടികൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പതിനാലുകാരിയായ മൂത്ത കുട്ടി ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാനായി പുറത്തേക്കിറങ്ങിയ തക്കം നോക്കി രണ്ടു പ്രതികളും വീട്ടിനുള്ളിൽ കയറി പതുങ്ങി ഇരിക്കുകയായിരുന്നു. വസ്ത്രം എടുത്ത് തിരികെ വന്ന കുട്ടിയെ ബലമായി ശുചിമുറിയില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞ് ശബ്ദം ഉണ്ടാക്കാതിരിക്കാന്‍ വായ പൊത്തിപ്പിടിച്ചായിരുന്നു സഹോദരിയായ പതിനാലുകാരിയെ ബലാല്‍സംഗം ചെയ്തത്. പക്ഷേ പെണ്‍കുട്ടി നിലവിളിച്ചതോടെ വീടിന്‍റെ ഉടമസ്ഥനും മറ്റുള്ളവരും ഓടിയെത്തി. പ്രതികളെ പിടികൂടാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പിന്നാലെ ഓടിയ നാട്ടുകാര്‍ പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ENGLISH SUMMARY:

Two migrant workers from Bengal have been arrested in Thiruvalla, Kerala, for the alleged sexual assault of a 14-year-old girl, the daughter of a migrant laborer. The crime occurred yesterday evening when the parents were away at work. The assailants allegedly forced the girl into the bathroom and assaulted her while attempting to silence her younger sibling. The victim's cries alerted the house owner and neighbors, who chased down and handed the fleeing perpetrators over to the police. The accused have been booked under POCSO and other relevant sections.