Image credit: AI
കൊച്ചി മരടില്‍ അമ്മയില്‍ നിന്ന് നാലുവയസുകാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂര പീഡനം. പെണ്‍കുഞ്ഞിന്‍റെ സ്വകാര്യഭാഗങ്ങളിലടക്കം ചട്ടുകം പഴുപ്പിച്ച് വച്ചിരുന്നു.പൊള്ളലേറ്റ് സ്വകാര്യഭാഗത്തെ തൊലിയാകെ പോയെന്നും പൊലീസ് പറയുന്നു. സ്കൂള്‍ അധികൃതരോടാണ് കുട്ടി താന്‍ നേരിടുന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞത്. ഇതോടെ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സാരമായി പൊള്ളലേറ്റിരുന്ന കുഞ്ഞിനെ സ്കൂള്‍ അധികൃതര്‍ വിവരമറിഞ്ഞയുടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മതിയായ ചികില്‍സ നല്‍കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പമാണ് കുഞ്ഞിനെ വിട്ടയച്ചത്.
നാലുവയസുകാരിയെ മുന്‍പും അമ്മ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ കുട്ടിയുടെ മൂത്ത കുട്ടിയെയും യുവതി കടുത്ത ശാരീരിക പീഡനത്തിന് വിധേയമാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനുസരണക്കേട് കാണിക്കുമ്പോള്‍ ചെയ്തതാണെന്നായിരുന്നു യുവതിയുടെ മൊഴി. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറയില്‍ താമസിക്കുന്ന ഇവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്.