പ്രസവ ചികിത്സയ്ക്ക് പേരുകേട്ട ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് ടെലിഗ്രാമിൽ വിറ്റഴിക്കുന്നതായി പരാതി. ബിബിസിയാണ് ഇത്തരത്തിലുള്ള ഒരു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ആദ്യം ഗുജറാത്തിലെ പ്രമുഖ ആശുപത്രിയിൽ ഗർഭിണികൾക്ക് സ്വകാര്യ ഭാഗങ്ങളിൽ ഇൻജക്ഷൻ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഈ വീഡിയോയ്ക്ക് ഒപ്പമുണ്ടായിരുന്ന ലിങ്ക് സമാനമായ മറ്റ് വീഡിയോകൾ വാങ്ങാൻ സഹായിക്കുന്നതായിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഡോക്ടർമാരുടെ സുരക്ഷയെ കരുതിയാണ് പ്രസവ വാർഡിൽ സിസിടിവി ക്യാമറ വച്ചതെന്നാണ് ഹോസ്പിറ്റൽ നൽകുന്ന വിശദീകരണം.
രോഗിയുടെ സ്വകാര്യത ലംഘിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകളും കേസിൽ പൊലീസ് ചുമത്തിയിട്ടുണ്ട്. എട്ട് പേരെയാണ് കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി മുതൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ നാല് പേർ മഹാരാഷ്ട്ര സ്വദേശികളും ബാക്കിയുള്ളവർ യുപി, ഗുജറാത്ത്, ഡൽഹി, ഉത്തരാഖണ്ഡ് സ്വദേശികളാണ്.