kozhikode-hotel-attack

TOPICS COVERED

ഹോട്ടലിൽ സംഘടിപ്പിച്ച സൽക്കാരത്തിൽ മീനും ചിക്കനും കിട്ടാത്തതിൽ പ്രകോപിതരായി ഹോട്ടൽ അടിച്ചു തകർത്തു. ബാലുശേരി നന്മണ്ട പതിനാലിലെ ഫോർട്ടിൻസ്  ഹോട്ടലിലാണ്  സംഭവം. അയക്കൂറയും ചിക്കനും ലഭിക്കാത്തതിൽ പ്രകോപിതരായാണ് അക്രമം കാട്ടിയത്. ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ത്തു. 

ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി അല്ലെങ്കിൽ  മീന്‍കറിയടക്കമുള്ള ഊണ് എന്നിവയായിരുന്നു വിഭവങ്ങള്‍. പൊള്ളിച്ച അയക്കൂറയും ചിക്കനുമാണ് ഇവർ ആവശ്യപ്പെട്ടത്. അത് ലഭിക്കാതായതോടെയാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ ഹോട്ടൽ ജീവനക്കാരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസിന് നേരെയും സംഘം തട്ടിക്കയറി. നാല് പേരെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Hotel vandalism is on the rise as a group destroyed a hotel after being denied fish and chicken dishes. The incident occurred in Balussery, Kerala, leading to arrests and injuries.