TOPICS COVERED

നഗരത്തിൽ യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പഞ്ചായത്തംഗത്തിനെതിരെ കേസ്. മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരൻ ഭീമനാട് ഓട്ടുകവളത്തിൽ ഹരിദാസനെയാണ് ആക്രമിച്ചത്. കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ സതീശനെതിരെയാണ് കേസ്.

വ്യാഴാഴ്ച വൈകിട്ട് ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതിന് ശേഷം റോഡരികിലെ ബാരിക്കേഡിലേക്ക് ചേർത്ത് പിടിച്ച് കഴുത്ത് ഞെരിച്ചു പിടിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.

ENGLISH SUMMARY:

Mannarkkad attempted murder case involves a Panchayat member accused of trying to strangle a youth. The incident stemmed from a dispute over parking and resulted in serious assault charges against the accused.