തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഊബർ ടാക്സി സർവീസ് വിണ്ടും തടഞ്ഞ് ടാക്സി ഡ്രൈവർമാർ. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന ഏറ്റുപിടിച്ച് മൂന്നാമത്തെ തവണയാണ് റെയിൽവേ സ്റ്റേഷനിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് നേരെ ഭീഷണി ഉണ്ടാകുന്നത്.
ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് യാത്രക്കാരൻ ട്രിപ്പ് ബുക്ക് ചെയ്തതിനെ തുടർന്ന് തൃശൂർ സ്വദേശി എൽദോസ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എന്നാൽ യാത്രക്കാരനെ വാഹനത്തിൽ കയറാൻ അനുവദിക്കാതെ ടാക്സി ഡ്രൈവർമാർ തടഞ്ഞു. തുടർന്ന് ഭീഷണി സ്വരങ്ങൾ ആയി, ബുക്ക് ചെയ്തയാൾക്ക് വാഹനത്തിൽ കയറാൻ സാധിക്കാതെ മടങ്ങേണ്ടിവന്നു. ഓൺലൈൻ ടാക്സികൾക്ക് അംഗീകാരം ഇല്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയാണ് ഓൺലൈൻ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് നിരത്തിൽ ഇറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടാക്കിയത്.
തുടർച്ചയായി ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് നേരെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ കേരള ഗിഗ് വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് ഡ്രൈവർമാർ.