തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദ്ദനം. ഉള്ളൂർ പുലയനാർകോട്ട സ്വദേശിനി ഉഷയെ അയൽവാസി സന്ദീപ് മർദിക്കുന്നതിന്‍റെ CCTV ദൃശ്യങ്ങൾ പുറത്തു വന്നു. ഗുരുതരമായി പരുക്കേറ്റ ഉഷ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
62 കരിയായ ഉഷയ്ക്കാണ് അയൽവാസിയായ സന്ദീപിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. തലയോട്ടി പൊട്ടി. തലയിലും നെഞ്ചിലും കല്ലുകൊണ്ടുള്ള ഇടിയിൽ ഗുരുതര പരുക്കുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം ഉണ്ടായിരുന്നു ഉഷയുടെ വീടിന് മുന്നിൽ മതിലുകെട്ടിയപ്പോൾ സന്ദീപിന്റെ വീട്ടിലേക്കുള്ള വഴിക്ക് വീതി കുറഞ്ഞു പോയി എന്നായിരുന്നു പരാതി. ഇന്നലെ രാവിലെ ഒൻപതേ മുക്കാലോടെ വീടി നുമുന്നിൽ നിന്ന ഉഷയെ അയൽവാസി
ആക്രമിക്കുകയായിരുന്നു. ആദ്യം തള്ളി താഴെയിട്ടു. തറയിൽ വീണ ഉഷയെ കല്ലുവച്ച് ഇടിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഉഷ. മെഡിക്കൽ കോളേജിൽ ICU ൽ ചികിത്സയിലാണ് ഉഷ. മെഡിക്കൽ കോളജ് പൊലീസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു