കുടുംബഐക്യത്തെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ സംസാരിക്കുന്ന ദമ്പതികള്‍ തമ്മിലടിച്ചു. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ ചാലക്കുടി പൊലീസ് ഭാര്യ ജീജിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു.
ഭാര്യയെ സെറ്റ് ടോപ് ബോക്സ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചെന്നും, തന്റെ എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭാര്‍ത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ആണ് ശിക്ഷ.
ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പ്രസംഗങ്ങളിലൂടെയും വിഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായവരാണ് മാരിയോയും ജീജിയും. ദമ്പതികൾ തമ്മിലുള്ള സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അവർ നിരന്തരം സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇവർ തമ്മിൽ വഴക്കുണ്ടാവുകയും പൊലീസ് ഇടപെടേണ്ടി വരികയും ചെയ്ത സംഭവം ആളുകൾ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.