TOPICS COVERED

പാലക്കാട്‌ പട്ടാമ്പി പെരുമുടിയൂരിൽ ഗൃഹനാഥനെ പൂട്ടിയിട്ട് കവർച്ചാ ശ്രമം. വീടിന്‍റെ ചുമർ തകർത്തായിരുന്നു മോഷണ ശ്രമം. പട്ടാമ്പി പൊലീസ് അന്വേഷണം തുടങ്ങി.

 ഇന്നലെ രാത്രിയിലാണ് പെരുമുടിയൂർ സ്വദേശിയായ കൊടക്കാഞ്ചേരി അബൂബക്കറിന്റെ വീട്ടിൽ മോഷണശ്രമം നടന്നത്. അബൂബക്കർ രാത്രി പുറത്തിറങ്ങാൻ നോക്കുമ്പോൾ വാതിൽ പുറത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് ഫോണിൽ ഹാളിൽ ഉറങ്ങുകയായിരുന്ന ഭാര്യയെയും മകളെയും വിളിച്ചുണര്‍ത്തി കതക് തുറന്നപ്പോഴാണ് മോഷണശ്രമം അറിയുന്നത്. 

വീടിനുള്ളിലെ അലമാര തുറന്ന നിലയിലായിരുന്നെങ്കിലും വിലപിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ല. മുൻപ് രണ്ട് തവണ വീട്ടിൽ നിന്ന് സ്വർണം മോഷണം പോയിട്ടുണ്ട്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി 

ENGLISH SUMMARY:

Palakkad robbery attempt occurred in Perumudiyur where a house owner was locked inside. Police have started the investigation after a failed burglary attempt.