ഇടുക്കി നെടുങ്കണ്ടത്ത് സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സഹോദരനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. പരുക്കേറ്റ സഹോദരനും ഭാര്യയും തൂക്കുപാലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാമ്പാടുംപാറ പഞ്ചായത്ത് അംഗവുമായ പിടി ഷിഹാബുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടാണ് സഹോദരൻ തുളസിക്കവല സ്വദേശി പി എസ് സുലൈമാന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. വീട് തല്ലിപ്പൊളിച്ച് അകത്ത് കയറിയ സംഘം സുലൈമാനെ കമ്പി വടി ഉപയോഗിച്ച് ആക്രമിച്ചു.ഇതിനിടയിൽ വീട്ടിലെ കതകുകളും ടിവിയും അടിച്ചുതകർത്തു
ചികിത്സയിലുള്ള സുലൈമാന്റെയും ഭാര്യയുടെയും മൊഴി കമ്പംമെട്ട് പൊലീസ് രേഖപ്പെടുത്തി ഇരുവരും തമ്മിൽ കാലങ്ങളായി സ്വത്ത് തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനിടയിൽ ഇന്നലെ സുലൈമാൻ ഷിഹാബുദ്ദീനെതിരെ നോട്ടീസ് അച്ചടിച്ച് പ്രചരിപ്പിച്ചിരുന്നു. ഇതിലാണ് പ്രകോപനം ഉണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം.