പത്തനംതിട്ട തിരുവല്ലയിൽ പ്രണയപ്പകയിൽ വിദ്യാർത്ഥിനിയെ തീവെച്ചു കൊന്ന കേസിലെ പ്രതികുറ്റക്കാരൻ. 2019 മാർച്ചിൽ തിരുവല്ലയിൽ റേഡിയോളജി വിദ്യാർഥിനി കവിതയെ പെട്രോൾ ഒഴിച്ച് തീ വച്ചു കൊന്ന കേസിൽ ആണ് പ്രതി അജിൻ റെജി മാത്യു കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെക്ഷൻസ് കോടതി മറ്റന്നാൾ ശിക്ഷ വിധിക്കും
പ്രണയത്തിൽ നിന്ന് പിന്മാറിയതിന് ആയിരുന്നു കൊലപാതകം. കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് വയറ്റിൽ കുത്തിയ ശേഷം പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്. കവിതയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ആയിരുന്നു പദ്ധതി. പെട്രോൾ വാങ്ങിയതിന്റെയും കൊലപാതകത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി. തടഞ്ഞുനിർത്തിയതും കൊലപാതകവും തെളിഞ്ഞു.
വിധി കേൾക്കാൻ പ്രതിയെ കോടതിയിൽ എത്തിച്ചിരുന്നു . കൂസൽ ഇല്ലാതെ ആയിരുന്നു പ്രതിയുടെ പെരുമാറ്റം. ഇടക്കാലത്ത് ജാമ്യത്തിൽ ഇറങ്ങി പ്രതി മുങ്ങുകയും ചെയ്തിരുന്നു.