AI Generated image
വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. േകരള എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്മെന്റിലാണ് അതിക്രമം. തിരുവനന്തപുരം സ്വദേശി സുരേഷ് (43)ആണ് പ്രതി. ട്രെയിനിലുള്ള യാത്രക്കാർ പ്രതിയെ പിടികൂടി റെയിൽവേ പോലീസിനെ കൈമാറി. ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരികരക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ട്രെയിനിനു പിറകിലുള്ള ജനറൽ കമ്പാർട്ട്മെന്റിലാണ് സംഭവം. അയന്തി മേല്‍പാലത്തിന് സമീപമാണ് പെണ്‍കുട്ടി വീണത്.
രണ്ടുപെണ്‍കുട്ടികളെ പിടിച്ചുതള്ളിയെന്നും ഒരാള്‍ അകത്ത് തന്നെ വീണെന്നും മറ്റ് യാത്രക്കാര്‍ പറയുന്നു. പുറത്തേക്ക് വീണ പെണ്‍കുട്ടിക്കാണ് പരുക്ക് . കൂടെയുള്ള പെണ്‍കുട്ടി ബഹളം വച്ചപ്പോഴാണ് മറ്റുള്ളവര്‍ അറിഞ്ഞത്. പ്രതി ചവിട്ടിത്താഴെയിട്ടതായി കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി പറഞ്ഞു.
ട്രാക്കില്‍നിന്നാണ് യുവതിയെ കണ്ടെത്തിയതെന്ന് വി. ജോയ് എംഎല്‍എ പറഞ്ഞു. പ്രതിയെ യാത്രക്കാരാണ് പിടികൂടി ആര്‍പിഎഫിനു കൈമാറിയത്'. ഗുരുതര പരുക്കുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നെന്നും എംഎല്‍എ മനോരമ ന്യൂസിനോടു പറഞ്ഞു.