TOPICS COVERED

തെരുവുനായയോട് ഒരു കൂട്ടം യുവാക്കളുടെ ക്രൂരത, കർണാടകയിലെ ചിക്കനാഹള്ളിയില്‍ തെരുവുനായയെ യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തതായിട്ടാണ് പരാതി. റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിനോട് ചേർന്നുള്ള ലേബർ ഷെഡിലാണ് നായക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്ന് മൃഗസംരക്ഷണ പ്രവർത്തകയുടെ പരാതിയിൽ പറയുന്നു

കഴിഞ്ഞ ദിവസമാണ് ബെല്ലന്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പ്രവർത്തക പൊലീസിൽ പരാതി നൽകിയത്. താൻ സ്ഥിരമായി ഭക്ഷണം നൽകുന്ന മിലി എന്ന തെരുവുനായയെ ഒക്ടോബർ 13ന് ഒരുകൂട്ടം പുരുഷൻമാർ ലേബർ ഷെഡിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ടുവെന്നാണ് പരാതിയിൽ പറയുന്നത്.പരാതിക്ക് പിന്നാലെ സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ച പൊലീസാണ് നായയെ കണ്ടെത്തിയത്. നായയുടെ ലൈംഗികാവയവത്തിൽ മുറിവുണ്ടായിരുന്നുവെന്നും സ്രവങ്ങൾ പരിശോധനക്ക് അയച്ചതായും പൊലീസ് പറഞ്ഞു

ENGLISH SUMMARY:

Dog cruelty is a serious issue that requires immediate attention. This article discusses a recent case in Chikkana Halli, Karnataka, where a street dog was brutally abused, highlighting the need for stricter animal protection laws and increased awareness.