തൃശൂർ വടക്കാഞ്ചേരിയിൽ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാര്‍ തട്ടിയെടുത്തത് ക്രിമിനല്‍സംഘമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശി അനുരാജാണ് മുഖ്യപ്രതി. തട്ടിയെടുത്ത കാര്‍ മറ്റേതെങ്കിലും കവര്‍ച്ചാ പദ്ധതിയ്ക്കാണോ എന്നാണ് പൊലീസ് സംശയം. സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാണ് ക്രിമിനല്‍സംഘത്തെ തിരിച്ചറിഞ്ഞത്.