knife

തിരുവനന്തപുരം കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കെന്നാണ് സംശയം. പ്രതിക്കായി തിരച്ചില്‍ തുടങ്ങി. രാത്രി പത്തോടെ കരമന ഇടഗ്രാമത്തില്‍ ടാവുമുക്ക് എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശരീരത്തില്‍ അധികം പരിക്കുകളൊന്നുമില്ലായിരുന്നു. അതിനാല്‍ ഒറ്റ കുത്തിന് ഷിജോ കൊല്ലപ്പെട്ടു എന്നുള്ളതാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴുത്തിനോട് ചേർന്നാണ് കുത്തേറ്റത്. മനഃപൂർവം കുത്തി കൊലപ്പെടുത്തിയതാണോ അല്ലെങ്കിൽ തർക്കത്തിന് ഇടയിൽ ഉണ്ടായ ആക്രമണത്തിനിടെ കുത്തേറ്റതാണോ എന്നടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. ബന്ധുവാണ് പ്രതി എന്നാണ് പ്രാഥമിക വിവരം. പക്ഷേ പിടികൂടാൻ സാധിച്ചിട്ടില്ല. 

ENGLISH SUMMARY:

Kerala crime news: A young man was stabbed to death in Karamana, Thiruvananthapuram. Police have launched a search for the suspect, and family disputes are suspected as the motive.