വീട് വൃത്തിയാക്കാത്തതിനു ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ സിങ് ആണ് നോർത്ത് കരോലീനയിൽ അറസ്റ്റിലായത്. ഭർത്താവ് അരവിന്ദ് സിങ് ചികിത്സയിലാണ്.
വീട് വൃത്തിയാക്കാത്തതിനാണ് ഭാര്യ തന്നെ കുത്തിയതെന്ന് അരവിന്ദ് പൊലീസിനു മൊഴി നൽകി. എന്നാൽ, തർക്കത്തിനിടെ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിന്റെ ശരീരത്തിൽ കൊണ്ടെന്നാണ് ഭാര്യയുടെ മൊഴി.
ഭാര്യ തന്നെ മനഃപൂർവം കഴുത്തിൽ കുത്തിയതാണെന്നാണ് അരവിന്ദ് പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.
ENGLISH SUMMARY:
Domestic violence is a serious issue highlighted by the arrest of an Indian teacher in North Carolina for allegedly stabbing her husband. The incident reportedly stemmed from a dispute over house cleaning, raising concerns about relationship dynamics and conflict resolution.