baby-ai

AI Generated Image

TOPICS COVERED

മദ്യലഹരിയിലായ പിതാവ് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊക്കയിലേക്ക് എറിഞ്ഞശേഷം ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലാണ് സംഭവം നടന്നത്. ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ചൊവ്വാഴ്​ചയാണ് സംഭവം നടന്നത്. ലളിതും ഭാര്യ കമലയും ലാൻസ്‌ഡൗൺ മേഖലയിലെ ഡബോലി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. മദ്യപാനത്തിന് അടിമയായിരുന്ന ഇയാൾ ഭാര്യയോടെ പതിവായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്യുമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ വഴക്കിനെ തുടര്‍ന്ന് കമല കുഞ്ഞുമായി സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഇതിൽ പ്രകോപിതനായ ലളിത് കുഞ്ഞിനെ കമലയുടെ കൈയ്യിൽ നിന്ന് തട്ടിയെടുത്ത ശേഷം റോഡരികിലെ കൊക്കയിലേക്ക് എറിയുകയായിരുന്നു.

തുടർന്ന് കുഞ്ഞിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ലളിത് സ്വയം കൊക്കയിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. കൊക്കയിൽ നിന്ന് നാട്ടുകാർ രക്ഷപ്പെടുത്തി ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ENGLISH SUMMARY:

Infanticide and suicide occurred in Pauri, Uttarakhand, after a domestic dispute. A father, under the influence of alcohol, threw his three-month-old baby into a gorge and then took his own life following an argument with his wife.