kalady-bus-mvd

എറണാകുളം കാലടിയിൽ അപകടകരമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ബസ്സിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഏറെ തിരക്കുള്ള എറണാകുളം കാലടി ജംക്‌ഷന് സമീപം ഗതാഗതക്കുരുക്കിനിടയിലൂടെ ആയിരുന്നു സ്വകാര്യ ബസിന്റെ അപകടകരമായ പോക്ക്.

അങ്കമാലി പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സീസൺ എന്ന ബസിന്റെ പോക്ക് ആ സമയം റോഡിൽ ഉണ്ടായിരുന്ന ആരോ മൊബൈൽ ക്യാമറയിൽ പകർത്തി. തുടർന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഈ ദൃശ്യം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ നടപടിയെടുക്കാൻ ഗതാഗത കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി. 

പരിശോധനയിൽ നിയമലംഘനം തെളിഞ്ഞതോടെ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് അങ്കമാലി ജോയിന്റ് ആർ.ടി.ഒ സസ്‌പെൻഡ് ചെയ്‌തു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The driving license of a bus driver who drove dangerously through traffic at Kalady in Ernakulam has been suspended. The action was taken following the intervention of Transport Minister K. B. Ganesh Kumar. Proceedings have also begun to cancel the bus’s permit. The private bus was seen speeding dangerously through a traffic jam near the busy Kalady Junction in Ernakulam.