മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനികളെ പ്രണയത്തിന്റെ മറവില്‍ ചതിച്ച് കൂടെകൂട്ടുന്ന സെക്സ് റാക്കറ്റ് പിടിയില്‍. പ്രണയം നടിച്ച് രഹസ്യ കേന്ദ്രത്തിലെച്ചിച്ച രണ്ടുപെണ്‍കുട്ടികളെയും പൊലീസ് രക്ഷപെടുത്തി. കാമുകന്റെ താമസ സ്ഥലത്ത് എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പലര്‍ക്കായി കാഴ്ച വെയ്ക്കുന്നതാണു സംഘത്തിന്റെ രീതി.

മൂഡ്ബിദ്രി നിദ്ദോഡിയിലെ ഓട്ടോ ഡ്രൈവര്‍ മഹേഷ്, കട്ടീൽ സ്വദേശികളായ ശ്രീകാന്ത്, യജ്ഞേഷ്, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിദ്ദോഡിയിെല വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാവത്ത രണ്ടു പെണ്‍കുട്ടികളെ കണ്ടെത്തിയതോടെയാണു വിവരം പുറത്തറിയുന്നത്. പ്രണയം നടിച്ചു കൂട്ടിക്കൊണ്ടുവന്നു തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണന്നു പെണ്‍കുട്ടികള്‍ മൊഴി നല്‍കി.

ഓട്ടോഡ്രൈറായ മഹേഷാണു കൂട്ടിക്കൊണ്ടുവന്നതെന്നും കുട്ടികള്‍ പറയുന്നു. പിന്നീട് ഇയാളുടെ സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ക്ക് പെണ്‍കുട്ടികളെ കാഴ്ച വെയ്ക്കുകയായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സംഘത്തിന്റെ കെണിയില്‍ കൂടുതല്‍പേര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:

Police in Mangaluru busted a sex racket that lured college girls under the guise of love and forced them into exploitation. Two minor girls were rescued during a raid in Siddodi. The arrested include an auto driver and three others. Police have registered a case under the POCSO Act and initiated a detailed investigation, as more people may be involved in the network.