പത്തനംതിട്ട റാന്നിയിൽ വാഹനം പാർക്ക് ചെയ്തതിനെ ചെല്ലുണ്ടായ തർക്കത്തിൽ പിക്കപ്പ് വാൻ ഡ്രൈവർക്ക് പൊലീസ് ഡ്രൈവറുടെ മർദ്ദനം. പത്തനംതിട്ട സ്വദേശി മുനീർ മുഹമ്മദിനാണ് മർദ്ദനമേറ്റത്. ചിറ്റാർ സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ റാഫി മീര, ഭാര്യ ഷീജ റാഫി എന്നിവർക്കെതിരെ റാന്നി പൊലീസ് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. പുനലൂർ - മൂവാറ്റുപുഴ റോഡിൽ റാന്നി മന്ദിരം പടിക്ക് സമീപം പ്രവർത്തിക്കുന്ന കടയിലേക്ക് ഐസ്ക്രീമുമായി വന്നതാണ് മുനീർ മുഹമ്മദ്. ഐസ്ക്രീം നൽകി മടങ്ങാനൊരുങ്ങുമ്പോൾ കടയ്ക്ക് തൊട്ടടുത്ത് താമസിക്കുന്ന റാഫിയും ഭാര്യയും തർക്കവുമായി എത്തുകയായിരുന്നു. വീടിനുമുന്നിൽ നിന്ന് വാഹനം മാറ്റണമെന്നായിരുന്നു ആവശ്യം. വാഹനം നീക്കാൻ ഒരുങ്ങിയപ്പോൾ റാഫി പുറകിൽ ചെന്ന് നിന്ന് തടസ്സപ്പെടുത്തി. തുടർന്ന് പ്രകോപിതനായെത്തി മുനീർ മുഹമ്മദിനെ മർദിക്കുകയായിരുന്നു. ഹോട്ടൽ ഉടമയും പ്രതി റാഫിയും തമ്മിൽ മുൻപേ തർക്കങ്ങൾ നിലനിന്നിരുന്നതായാണ് സൂചന.
റാഫിയും ഷീജയും മുനീറിനെ അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്. റാന്നി പൊലീസ് കേസെടുത്തു.