14 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുെട കയ്യില്‍ നിന്ന് വാങ്ങിക്കൊണ്ടു പോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ത്രിപുരയിലെ പാനിസാഗറില്‍ ശനിയാഴ്ചയാണ് സംഭവം. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞാണ് അയല്‍വാസിയായ പ്രതി കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയത്.
നേരം വൈകിയിട്ടും കുഞ്ഞിനെ കാണാതെയായതോടെ അമ്മയും ബന്ധുക്കളും തിരഞ്ഞിറങ്ങുകയായിരുന്നു. യുവാവിനോട് കുഞ്ഞെവിടെ എന്ന് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഘമെത്തി നടത്തിയ വ്യാപകമായ തിരച്ചിലിലാണ് വയലില്‍ കുഴിച്ചിട്ട നിലയില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇത് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന് മറവ് ചെയ്യുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെയും പൊലീസ് പിടികൂടി. സില്‍ച്ചര്‍ സ്വദേശികളാണ് കുഞ്ഞിന്‍റെ കുടുംബം. അമ്മാവനെ സന്ദര്‍ശിക്കുന്നതിനായാണ് കുഞ്ഞും അമ്മയും പാനിസാഗറിലേക്ക് എത്തിയത്. പ്രതിക്ക് കടുത്തശിക്ഷ നല്‍കണമെന്നും വെറുതേ വിടരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.