മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. കാടാമ്പുഴക്കടുത്ത് മാറാക്കര മരവട്ടത്ത് 14 വയസ്  പ്രായമുള്ള  പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടന്നത്.  പ്രതിശ്രുത വരനായ 21 കാരനും വീട്ടുകാര്‍ക്കും പെൺകുട്ടിയുടെ വീട്ടുകാർക്കും ചടങ്ങിനെത്തിയ 10 പേർക്കുമെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടത്തിയത്. ഇതോടെ തന്നെ വിഷയം പുറംലോകം അറിയുകയായിരുന്നു. നിലവില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനായാണ് പെണ്‍കുട്ടി.

ENGLISH SUMMARY:

A child marriage attempt was foiled in Maravattom, Malappuram, after a 14-year-old girl's engagement to a 21-year-old man took place. Kadampuzha Police filed a case against the groom, both families, and ten guests. The Child Welfare Committee has initiated an investigation.