summaya

TOPICS COVERED

പത്തനംതിട്ട കീഴ്‌വായ്പൂരില്‍ 61കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ സുമയ്യയെ പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധി. ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്ക് 40 ലക്ഷം രൂപയിലേറെ നഷ്ടമുണ്ടായി. ഇത് തീർക്കാനായി ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തു. വായ്പ തിരിച്ചടയ്ക്കാൻ ലതയിൽ നിന്ന് ഒരു ലക്ഷം രൂപ കടം ചോദിച്ചു. ഇത് നൽകാതെ വന്നതോടെ സ്വർണാഭരണം തട്ടിയെടുത്ത് ലതയുടെ വീടിന് സുമയ്യ തീയിടുകയായിരുന്നു. രണ്ടര പവൻ വരുന്ന സ്വർണമാലയും ഓരോ പവൻ വരുന്ന മൂന്ന് വളയുമാണ് തട്ടിയെടുത്തത്. കോയിപ്രം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഭർത്താവിന് സുമയ്യയുടെ ട്രേഡിങ് ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നു. സുമയ്യയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വർണാഭരണങ്ങൾ കണ്ടെടുക്കാൻ സുമയ്യ താമസിച്ചിരുന്ന പൊലീസ് ക്വാർട്ടേഴ്സിൽ പരിശോധന തുടങ്ങി.

ENGLISH SUMMARY:

Pathanamthitta murder case reveals financial crisis as the motive. A woman allegedly killed a senior citizen due to debt from online loans and stock trading losses, further stealing gold to cover her debts.