സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയതിന്റെ മറവില്‍ നടിയെ പീഡിപ്പിച്ച കന്നഡ നടന്‍ അറസ്റ്റില്‍. നടനും നിര്‍മാതാവുമായ ഹേമന്തുകുമാറിനെയാണ് ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്.
സീരിയലുകളിലും കന്നഡ റിയാലിറ്റി ഷോയിലും തിളങ്ങിയ യുവ നടിയാണു പരാതിക്കാരി. ഇതുവരെ പുറത്തിറങ്ങാത്ത സിനിമയില്‍ നായികയാക്കാമെന്നു വാഗ്ദാനം ചെയ്താണു നടന്‍ കൂടിയായ ഹേമന്ത് കുമാര്‍ യുവതിയെ സമീപിച്ചത്. രണ്ടുലക്ഷം പ്രതിഫലം ഉറപ്പിച്ചു സിനിമയുടെ ഷൂട്ടും തുടങ്ങി. ഗ്ലാമറസ് വേഷങ്ങളില്‍ അഭിനിയിപ്പിച്ചതിനുശേഷം ഇവ കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഹോട്ടല്‍ മുറിയിലേക്കു വന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
അതേ സമയം ഇരുവരും നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു അതിന്റെ തുടര്‍ച്ചയാണു പരാതിയെന്നാണു സൂചന