ആലുവയിൽ ഒന്നരക്കോടി രൂപ വിലവരുന്ന ആംബർഗ്രീസുമായി ആറ് പേർ വനംവകുപ്പിന്റെ പിടിയിൽ. രാജഗിരി ആശുപത്രി പരിസരത്ത് വിൽപ്പനയ്‌ക്കെ ത്തിയപ്പോൾ സംഘത്തെ മേക്കപ്പല ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ തന്ത്രപരമായാണ് കുടുക്കിയത്. മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശി ഷിബി, അടിമാലി മന്നാംകണ്ടം സ്വദേശി ജിലീഷ് മോൻ, കോട്ടയം കുറിച്ചി സ്വദേശികളായ അനിൽകുമാർ, സിബിൻ ജെ സണ്ണി, മലപ്പുറം തിരൂർ സ്വദേശി ഫൈസൽ, ഇടുക്കി വണ്ണപ്പുറം സ്വദേശി സി. എൻ സിജു എന്നിവരാണ് പിടിയിലായത്.
ആംബർഗ്രീസ് (തിമിംഗല ഛര്‍ദ്ദി) വാങ്ങിക്കാനെന്ന വ്യാജേന എത്തിയാണ് സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്. സംസ്ഥാന വ്യാപക വേരുകളുള്ള സംഘത്തിന്റെ കണ്ണികളാണ് പിടിയിലായവർ. ഇവരുടെ കൂട്ടാളികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കോടനാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
മേക്കപ്പാലാഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ദിദീഷ് കെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സക്കറിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനസ് എം എ ,അനസ് കെ. എം , ബേസിൽ ചാക്കോ ജിതേഷ് വാര്യർ രാജേഷ് കെ ആർ ഭൂപേഷ് കുമാർ അരുൺ കെ എസ്
ലിഞ്ജു വേലായുധൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെയും പിടികൂടിയ ആംബർഗ്രീസും പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും.