യുവാക്കള്‍ സൂക്ഷിക്കേണ്ട കൊലയാളി. ഇതുവരെ മൂന്നു പേരുടെ ജീവനെടുത്തു. കൊലയാളിയുടെ ആവശ്യം പ്രകൃതിവിരുദ്ധ ബന്ധത്തിനു സമ്മതിക്കുക. തയാറാകാത്ത മൂന്നു യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. മൂന്നാമത്തെ കൊലപാതകം നടന്നത് ഒക്ടബോര്‍ അഞ്ചിനും. രണ്ടാമത്തെ കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. അനാരോഗ്യം കാട്ടി ശിക്ഷയില്‍ ഇളവു കിട്ടി. ആറു വര്‍ഷം മുമ്പ് ജയില്‍ മോചിതനായി.
തുണിക്കടയില്‍ സെക്യൂരിറ്റി ജീവനക്കാരനായി കയറി. യാത്രയ്ക്കിടെ പരിചയപ്പെട്ട തമിഴ്നാട്ടുകാരനായ മുപ്പതുകാരനെ സ്വന്തം മുറിയിലേക്ക് ക്ഷണിച്ചു. ഒന്നിച്ചു മദ്യപിക്കാമെന്ന വാഗ്ദാനത്തില്‍ പോയ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടു. പ്രകൃതിവിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചു. കഴുത്തു ഞെരിച്ചു കൊന്നു. പിന്നെ തീയിട്ടു.
കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയായ അറുപത്തിരണ്ടുകാരന്‍ സണ്ണിയാണ് അപകടകാരിയായ കൊലയാളി. തമിഴ്നാട്ടുകാരനായ ശിവയുടെ ജീവനാണ് നഷ്ടപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹത്തോടൊപ്പം ആ രാത്രി കഴിയുന്ന വൈകൃതം കൂടിയുണ്ട് സണ്ണിക്ക്. വീട്ടുകാരുമായി കുറേക്കാലമായി ബന്ധമില്ല. തനിച്ചാണ് താമസം. പ്രായം അറുപത്തിരണ്ടായതിനാല്‍ സ്വഭാവം നേരെയായിക്കാണുമെന്ന് നാട്ടുകാരും കരുതിയിരിക്കണം.
സെക്യൂരിറ്റി ജോലിയ്ക്കു പോയി നല്ലനടപ്പായെന്ന് നാട്ടുകാര്‍ കരുതിയിരിക്കുമ്പോളാണ് വീണ്ടുമൊരു കൊലപാതകം. അപരിചതരായ യുവാക്കളുമായി സൗഹൃദം സ്ഥാപിക്കും കൂടെക്കൂട്ടി കൊലപാതകം നടത്തും. അപകടകാരിയായ കൊലയാളിയെ സമൂഹം ഭയക്കണം. ഇനിയും പുറത്തുവിട്ടാല്‍ കൊലപാതകം വീണ്ടും നടക്കുമെന്ന് ഉറപ്പ്.