hybrid-fashion-designer

നെടുമ്പാശ്ശേരിയിൽ കസ്റ്റംസ് നടത്തിയ വൻ ലഹരിവേട്ടയില്‍ ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്കുള്ള കടത്ത്. ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമെന്നാണ് കണ്ടെത്തല്‍. കസ്റ്റംസിന്റെ ലഹരിവേട്ടയുടെ ദൃശ്യങ്ങൾ മനോരമ ന്യൂസിന്. 

ഒരു വര്‍ഷത്തിനിടെ 100 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 20 ലഹരിക്കേസുകളും റജിസ്റ്റര്‍ ചെയ്തു.

ENGLISH SUMMARY:

Nedumbassery drug bust leads to the arrest of a fashion designer with a large quantity of hybrid cannabis. The seizure, worth crores, highlights the ongoing efforts to combat drug trafficking through Kerala airports.