ചത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. കാമുകി നല്‍കിയ പീഡന പരാതിയില്‍ മനോവിഷമത്തിലായിരുന്നു. 29 കാരനായ ഗൗരവ് സവന്നിയാണ് മരിച്ചത്. പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ സെപ്റ്റംബര്‍ 27 നാണ് മൃതദേഹം കണ്ടെത്തിയത്.
മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് ഗൗരവും യുവതിയും പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ ബന്ധം വളര്‍ന്നെങ്കിലും ഈയിടെ യുവതി ഗൗരവിനെതിരെ പരാതി നല്‍കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ ഇയാള്‍ ജീവനൊടുക്കുന്നതിന് 15 ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.
ഈയിടെയുണ്ടായ പീഡനകേസ് ഗൗരവിനെ തകര്‍ത്തിരുന്നതായി സുഹൃത്തായ സന്ദീപ് ഗുപ്ത പറഞ്ഞു. ഈയിടെയുള്ള ദിവസങ്ങളിൽ മാനസികമായി വളരെ അസ്വസ്ഥനായ അവസ്ഥയിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് രജനീഷ് സിംഗ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)