കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിലുണ്ടായ 'ഹൈടെക്' കോപ്പിയടിയിൽ ക്യാമറയ്ക്ക് പിന്നിലെ രണ്ടാമനെ കണ്ടെത്താൻ പോലീസ് . പുറത്തുനിന്ന് ഉത്തരം പറഞ്ഞുകൊടുത്തത് ആരാണെന്നറിയാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി മുഹമ്മദ് സഹദിനെ വിശദമായി ചോദ്യംചെയ്യും. പിന്നിൽ കൂടുതൽ പേരുണ്ടോ എന്നും സംശയമുണ്ട്. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത മുഹമ്മദ് സഹദിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇന്നലെയാണ് സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റൻറ് പരീക്ഷക്കിടെ പ്രതിയെ പിഎസ്‌സി വിജിലൻസ് വിഭാഗം പിടികൂടിയത്.
ഷര്‍ട്ടിന്‍റെ കോളറില്‍ മൈക്രോ ക്യാമറ വച്ച് ചോദ്യങ്ങള്‍ പുറത്തേക്ക് നല്‍കി ഹെഡ് സെറ്റിലുടെ ഉത്തരങ്ങള്‍ ശേഖരിച്ചാണ് കോപ്പിയടിച്ചത്. പയ്യാമ്പലത്തെ സര്‍ക്കാര്‍ സ്കൂളിലായിരുന്നു സംഭവം. നേരത്തെ സംശയമുണ്ടായിരുന്ന സഹദിനെ പി.എസ്.സി വിജിലന്‍സ് നിരീക്ഷിച്ചിരുന്നു. ഇന്ന് പരീക്ഷയ്ക്കിടെ വിജലന്‍സ് പരിശോധനയ്ക്കെത്തിയതോടെ സഹദ് ഇറങ്ങിയോടി. പിന്നീട് ടൗണ്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.