വ്യാജ ആപ്പ് നിർമിച്ച് ഓൺലൈനിലൂടെ പത്തുലക്ഷം രൂപ തട്ടിയെടുത്ത കർണാടക സ്വദേശിയെ തിരുവനന്തപുരം തുമ്പ പൊലീസ് അറസ്റ്റുചെയ്തു. കുളത്തൂർ സ്വദേശി ജെയിംസിനാണ് പണം നഷ്ടമായത്. കർണാടക സ്വദേശി പ്രകാശ് ഇരപ്പയെ കോടതി റിമാൻഡ് ചെയ്തു.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്പുണ്ടാക്കിയാണ് കർണാടക സ്വദേശിയായ പ്രകാശ് ഇരപ്പ തട്ടിപ്പ് നടത്തിയത്. ഗൂഗിൾ പ്ളേ സ്റ്റോറിൽ ആപ്പ് ഉണ്ടാക്കിയ ഡൌൺലോഡ് ചെയ്യിപ്പിച്ച് കുളത്തൂർ സ്വദേശിയായ ജെയിംസ് സുകുമാരനിൽ നിന്ന് ഒൻപതര ലക്ഷം രൂപ തട്ടുകയായിരുന്നു.ഡൽഹിയിലെയും കർണാടകയിലെ രണ്ട് അക്കൌണ്ടുകളിലേക്കാണ് പണം മാറ്റിയത്. എറണാകുളം സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രകാശ് നേരത്തെ അറസ്റ്റിലായിരുന്നു. രാജ്യത്ത് പല സ്ഥലങ്ങളിലും റജിസ്റ്റർ ചെയ്ത സമാനമായ കേസുകളിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.