തായ്‌ലൻഡിൽനിന്ന് തപാൽമാർഗം എത്തിച്ച് കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. വടുതല സ്വദേശിയായ സഖറിയ ടൈറ്റസാണ് കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം രണ്ട് കോടിയിലധികം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.