വയനാട് മേപ്പാടിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസും യുവാവും തമ്മില്‍ സംഘര്‍ഷം. യുവാവിന് പൊലീസ് മര്‍ദനമേറ്റു. എസ്.ഐ ഉള്‍പ്പെടെയുള്ള സംഘത്തെ ആക്രമിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ പൊലീസ് കേസെടുത്തു.
ഭര്‍ത്താവ് മര്‍ദിക്കുന്നു എന്ന പരാതി ഫോണില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി പൊലീസ് സംഘം മേപ്പാടി നെടുമ്പാലയിലെ വീട്ടില്‍ എത്തിയത്. ചുണ്ടേല്‍ ഇളയിടത്ത് വീട്ടില്‍ സദാഖത്തുള്ളയും ഭാര്യയും തമ്മിലായിരുന്നു വഴക്ക്. പിന്നീട് പൊലീസും യുവാവുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എസ്.ഐയും സി.പി.ഒയും മര്‍ദിച്ചെന്നാണ് യുവാവിന്‍റെ പരാതി. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ഇയാള്‍ ചികില്‍സയിലാണ്.
പൊലീസ് അതിക്രമത്തിനെതിരെ പരാതി നല്‍കുമെന്ന് സഹോദരന്‍ ഫൈസല്‍ പറഞ്ഞു. എന്നാല്‍ പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ കേസെടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. പരുക്കേറ്റ എസ്.ഐയും സി.പി.ഒയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.