16-കാരനെതിരായ ലൈംഗികാതിക്രമ കേസിൽ ബേക്കൽ എ.ഇ.ഒ. കെ.വി. സൈനുദ്ദീൻ ഉൾപ്പെടെ 9 പ്രതികളെ റിമാൻഡ് ചെയ്തു. ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ 10 പ്രതികളിൽ 9 പേരാണ് നിലവിൽ പിടിയിലായത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ജീവനക്കാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16-കാരന്റെ അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ബാലാവകാശ വകുപ്പ് നടത്തിയ കൗൺസിലിങ്ങിലാണ് കഴിഞ്ഞ രണ്ട് വർഷമായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നുവെന്ന വിവരം പുറത്തുവന്നത്. ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികൾ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പണം നൽകി ലൈംഗിക ചൂഷണം നടത്തിയെന്നാണ് കണ്ടെത്തൽ. 14 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പിടിയിലായവരിൽ കെ.വി. സൈനുദ്ദീൻ (ബേക്കൽ എ.ഇ.ഒ.), റഹീസ്, അഫ്സൽ, അബ്ദുൽ റഹ്മാൻ, സുഖേഷ്, ഷിജിത്ത്, മണികണ്ഠൻ എന്നിവർ ഉൾപ്പെടുന്നു. റെയിൽവേ ഉദ്യോഗസ്ഥനായ ചിത്രാജിനെയും പിടികൂടി. യൂത്ത് ലീഗ് നേതാവായ സിറാജുദ്ദീൻ ഒളിവിലാണ്. പ്രതികളായ ബാക്കി ആറു പേർ കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലുള്ളവരാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Sexual abuse case arrests have been made involving a 16-year-old victim in Kerala. The case involves multiple individuals, including a Bekal AEO, and highlights the dangers of online exploitation.