ഉള്‍ക്കടലില്‍ നിരോധിത ഇരട്ടവല ഉപയോഗിച്ചുള്ള മല്‍സ്യബന്ധനം വ്യാപകം. പരിശോധന പേരിന് പോലും നടക്കുന്നില്ല. മല്‍സ്യസമ്പത്ത് കുറഞ്ഞത് കാരണം കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികള്‍ വെറും കയ്യോടെ മടങ്ങിവരേണ്ട സ്ഥിതിയാണ്. ഇരട്ടവല ഉപയോഗത്തിനെതിരെ കോഴിക്കോട് ബേപ്പൂരില്‍ നിന്ന് പോയ മല്‍സ്യതൊഴിലാളികള്‍ പുറംകടലില്‍ പ്രതിഷേധിച്ചു.
ബേപ്പൂരില്‍ നിന്ന് പുലര്‍ച്ചെ ഇറങ്ങിതിരിച്ച സംഘമാണിത്. രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നും ഏറെ ദൂരം പിന്നിട്ടിട്ടും മീനുകള്‍ ഇല്ല. മംഗലാപുരത്ത് നിന്നും ഗോവയില്‍ നിന്നുമുള്ള വള്ളങ്ങളാണ് വ്യാപകമായി നിരോധിത ഇരട്ടവല ഉപയോഗിച്ച് മീന്‍ പിടിക്കുന്നത്. ഇരട്ടവല പ്രയോഗം കണ്ട് മനംമടുത്താണ് ഇതരസംസ്ഥാന വള്ളങ്ങളിലെ വല മുറിച്ചുമാറ്റേണ്ടി വന്നത്. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമാകും ഉണ്ടാവുക. നടപടി വൈകിയാല്‍ പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ക്ക് പിടിച്ചുനില്ക്കാന് കഴിയാതെ വരും. ഇതരസംസ്ഥാന വള്ളങ്ങള്‍ കൂടുതല്‍ ആധിപത്യം ഉറപ്പിക്കും. ഇതോടെ ഇപ്പോള്‍ തന്നെ പിടിച്ചാകിട്ടാത്ത മീന്‍ വില വീണ്ടും കുതിച്ചുയരും.