പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുത്ത് മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണം.
സസ്പെൻഷൻ ഒരു ശിക്ഷയല്ല. ഇത് പൊലീസുകാരെ രക്ഷിക്കാനുള്ള നീക്കമാണ്.
എല്ലാ പൊലീസ് അതിക്രമങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസ് ന്യായീകരിക്കുകയാണ്. അതിനാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണം.
മർദനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നതായി സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ഒരു കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പൊലീസ് കേസെടുക്കണമെന്ന് ക്രിമിനൽ നടപടി നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ, ഈ കേസിൽ പൊലീസ് അത് ചെയ്തില്ല. സുജിത്ത് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം നൽകിയിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്വകാര്യ അന്യായവും പൊലീസ് എടുത്ത കേസും നിലനിർത്താൻ നിയമം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് ഇപ്പോൾ പൊതുജനങ്ങൾക്ക് മുന്നിൽ നാണംകെട്ട അവസ്ഥയിലാണെന്നും, പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കുറ്റവാളികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് വരെ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ENGLISH SUMMARY:
Kunnankulam custody torture case sparks severe criticism from KPCC President Sunny Joseph. He demands the dismissal of involved police officers and accuses the CPM of politicizing the police force, urging Chief Minister Pinarayi Vijayan to relinquish the Home Department portfolio.