പ്രതീകാത്മക ചിത്രം
മലയാളി യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. ഉഡുപ്പി കുന്താപുരയിൽ യുവതി ഉൾപ്പെടെ ആറുപേർ പിടിയിൽ. കാസർകോട് സ്വദേശി സുനിൽകുമാറിനെയാണ് ഹണി ട്രാപ്പിൽ കുടുക്കിയത്.
മുൻപരിചയമുണ്ടായിരുന്ന അസ്മ എന്ന യുവതി യുവാവിനെ കുന്താപുരയിലെ താമസസ്ഥലത്ത് എത്തിച്ചു സഹായികളെ വിളിച്ചുവരുത്തി നഗ്ന ഫോട്ടോകൾ പകർത്തിയ ശേഷം മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു.
പണം നൽകാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന 70,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. കേസിൽ അസ്മയ്ക്ക് പുറമെ സഹായികളായ അഞ്ച് പേരും പിടിയിലായി.