കാഞ്ഞങ്ങാട് കരിക്കയിൽ മകൾക്ക് നേരെ പിതാവിൻ്റെ ആസിഡ് ആക്രമണം. 17 വയസ്സുള്ള സ്വന്തം മകൾക്ക് നേരെയും, സഹോദരന്റെ 10 വയസ്സുള്ള മകൾക്ക് നേരെയും ഇയാൾ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ കരിക്ക് സ്വദേശിയായ മനോജിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടിൽ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ മനോജിന്റെ മകൾക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകൾക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടക സ്വദേശിയായ മനോജിനായി  പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Acid attack in Kanhangad: A father attacked his daughter and niece with acid in Karikku. Police are searching for the absconding suspect and investigating the family dispute as the motive.