കൊച്ചി ചേരാനല്ലൂരിൽ ജിം ഇൻസ്ട്രക്ടർ എംഡിഎംഎയുമായി പിടിയിൽ. ചേന്ദമംഗലം സ്വദേശി അബ്ദുൽ റൗഫാണ് സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. റൗഫിന്റെ സുഹൃത്ത് അനൂപിനെയും അറസ്റ്റ് ചെയ്തു. ചേരാനാലൂരിലെ ലോഡ്ജിൽ മുറിയെടുത്ത് വിൽപനയ്ക്കായി ലഹരിമരുന്ന് പായ്ക്ക് ചെയ്യുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
ഇവരിൽ നിന്ന് 24 ഗ്രാം എംഡിഎംഎയും 84,000 രൂപയും പിടികൂടി. ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് ട്യൂബും സിപ്പ് ലോക് കവറുകളും മുറിയിൽ നിന്ന് കണ്ടെത്തി. റൗഫിന്റെ നേതൃത്വത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തിയതായും സംശയമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ENGLISH SUMMARY:
Kochi Drug Bust: A gym instructor has been arrested in Cheranallur, Kochi, for possession of MDMA. Abdul Rouf, along with his associate Anoop, was apprehended while packaging drugs for sale, leading to the seizure of MDMA and cash.