കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജിലിന്‍റെ മരണത്തില്‍ മൃതദേഹം കണ്ടെത്താന്‍ സരോവരത്തെ ചതുപ്പില്‍ പരിശോധന തുടരുന്നു. രണ്ട് കഡാവര്‍ നായ്ക്കളും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ചാണ് തെരച്ചില്‍. ആറുവര്‍ഷം മുമ്പാണ് സുഹൃത്തുകള്‍ ചേര്‍ന്ന് വിജിലിനെ ചതുപ്പില്‍ കുഴിച്ചിട്ടത്.
രാവിലെ ഒമ്പതരയോടെ പ്രതിയായ നിഖിലിനെ എത്തിച്ചതിനുശേഷമാണ് തെരച്ചില്‍ പുനരാംരഭിച്ചത്. കനത്തമഴയും ചതുപ്പിലെ ചെളിയും തെരച്ചിലിനെ ദുഷ്കരമാക്കി. ചതുപ്പിലേക്ക് മണ്ണുമാന്തി യന്ത്രം എത്തിക്കാന്‍ കഴിയാത്തതിനാല്‍ മണ്ണിട്ട് താത്കാലിക വഴി ഒരുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൃതദേഹം കൂഴിച്ചിട്ടെന്ന് കരുതുന്ന ചതുപ്പിലെ വെള്ളം ഇന്നലെ വറ്റിച്ചിരുന്നു. എന്നാല്‍ കനത്ത മഴയില്‍ ചതുപ്പില്‍ വീണ്ടും വെള്ളം നിറഞ്ഞതും പ്രതിസന്ധിയായി.
മൃതാദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വൈദഗദ്ധ്യം ലഭിച്ച കഡാവര്‍ നായ്ക്കളെയും കൊച്ചിയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ കഴിയും. അതിനാല്‍ എത്രയും പെട്ടെന്ന് മൃതദേഹാവഷ്ടങ്ങള്‍ കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. 2019 മാർച്ച് 24 ന് സരോവരത്തിൽ വച്ച് വിജിലിന് നിഖിൽ അമിതമായി ലഹരി മരുന്ന് കുത്തിവയ്ക്കുകയും വിജിൽ മരിക്കുകയും ചെയ്തുവെന്നാണ് പ്രതികളുടെ മൊഴി, മരണത്തിൻ്റെ പിറ്റേന്ന് സരോവരത്തിലെ ചതുപ്പിൽ കല്ലുവച്ച് കെട്ടി താഴ്ത്തി.