എറണാകുളം ജനറൽ ആശുപത്രിയിൽ ലഹരിയിൽ യുവാവിന്റെ പരാക്രമം. റിസപ്ഷനിലെ കംപ്യൂട്ടറുകളും ആശുപത്രി വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലും അടിച്ചു തകർത്തു. 12 മണിയോടെ ആശുപത്രിക്കുള്ളിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് അക്രമാസക്തനായി രോഗികൾക്കും ജീവനക്കാർക്കും നേരെ പാഞ്ഞടുക്കുകയായിരുന്നു. അനുനയിപ്പിക്കാൻ എത്തിയ ജീവനക്കാരോട് 500 രൂപയും ഷർട്ടും യുവാവ് ആവശ്യപ്പെട്ടു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി യുവാവിനെ പിടികൂടി. യുവാവ് ആശുപത്രിയിൽ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.