TOPICS COVERED

കോതമംഗലം ഊന്നുകല്ലില്‍  കൊല്ലപ്പെട്ടത് കുറുപ്പംപടി സ്വദേശി ശാന്തയെന്ന് ഉറപ്പിച്ച് പൊലീസ്. പോസ്റ്റ്മോര്‍ട്ടത്തിലാണ് സ്ഥിരീകരണം .

തൈറോയിഡ് ശസ്ത്രക്രിയയുടെ പാടാണ് നിര്‍ണായകമായത്. തലയ്ക്കടിച്ച് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. കവര്‍ച്ചയാണ് ലക്ഷ്യമെന്ന നിഗമനത്തിലാണ് പൊലീസ് . ശാന്തയുടെ സുഹൃത്ത് നേര്യമംഗലം സ്വദേശിക്കായി അന്വേഷണം ഊര്‍ജിതമാക്കി. 

പരിസരത്ത് ദുർഗന്ധം വമിക്കുന്നത് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു മ‍ൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം ജീർണിച്ച അവസ്ഥയിലായതിനാൽ ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സ്ഥിരതാമസമില്ലാത്ത വീട്ടിൽ ബുധനാഴ്ച ഉടമ എത്തിയപ്പോൾ പൂട്ട് തകർത്ത നിലയിലായിരുന്നു. വീട്ടിൽ രക്തക്കറയും കണ്ടെത്തി. മോഷണശ്രമമെന്ന് നിഗമനത്തിൽ അന്വേഷണം പുരോഗമിക്കവെയാണ് സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രവും ആഭരണങ്ങളും ഉണ്ടായിരുന്നില്ല

കുറുപ്പംപടി സ്വദേശി വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില വീടും മുൻപിലുള്ള ഹോട്ടലും. ഹോട്ടൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

ENGLISH SUMMARY:

Kerala Murder Case: The body of Shantha, a resident of Kuruppampady, was found in a septic tank in Oonnukal, Kothamangalam. Police have intensified the investigation into the murder, suspecting robbery as the motive.