റിയാലിറ്റി ഷോ താരം ജിന്റോയ്‌ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു. പാട്ടത്തിന് നൽകിയ ജിമ്മിൽ കയറി വിലപ്പെട്ട രേഖകളും 10,000 രൂപയും ജിന്റോ മോഷ്ടിച്ചെന്നായിരുന്നു പരാതി. ജിന്റോ ജിമ്മിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നു.

ഇന്നലെ പുലർച്ചെ 1.50ന് കൊച്ചി വെണ്ണലയിലുള്ള ജിമ്മിൽ കയറിയാണ് ജിന്റോ രേഖകളും പണവും എടുത്തത്. തുടർന്ന് ജിം ഏറ്റെടുത്ത് നടത്തുന്ന യുവതി പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമായിരുന്നു പരാതി. തുടർന്നാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജിമ്മിലെ സിസിടിവി നശിപ്പിക്കന്‍ ശ്രമിച്ച ജിന്‍റോ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ജിം തുറന്ന് അകത്തു കടന്നത്.

റിയാലിറ്റി ഷോ താരമായ ജിന്റോ ഇതാദ്യമായല്ല വിവാദങ്ങളിൽ ഉൾപ്പെടുന്നത്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇയാളെ എക്സൈസ് ചോദ്യം ചെയ്തിരുന്നു. കഞ്ചാവ് കേസിൽ പിടിയിലായ തസ്‍ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ.

ENGLISH SUMMARY:

Jinto, a reality show star, is facing a theft case. The complaint alleges that he stole valuable documents and money from a gym in Kochi.