അടിവസ്ത്രം മാത്രം ധരിച്ചെത്തിയ മോഷ്ടാവ് നേര്‍ച്ച വഞ്ചി കുത്തിത്തുറന്നു. കൊട്ടാരക്കര കോട്ടപ്പുറം മുസ്ലിം ജുമാ മസ്ജിദിദിലാണ് സംഭവം. ഓഗസ്റ്റ് 14ന് പുലർച്ചെയാണ് സംഭവം. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
അടിവസ്ത്രം മാത്രം ധരിച്ചെത്തിയ മോഷ്ടാവ് നേർച്ചപ്പെട്ടിയുടെ പൂട്ട് കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷണത്തിന്‍റെ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.