കൊച്ചിയില്‍ എംഡിഎംഎ കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. കായംകുളം സ്വദേശികളായ സുദീര്‍ യൂസഫ്, ആസിഫ് നിസാം എന്നിവരെയാണ് കളമശേരിയില്‍ നിന്ന് ഡാന്‍സാഫ് ടീം നാല് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ബെംഗളൂരുവിലേക്ക് പോയ ഇരുവരും 235 ഗ്രാം എം‍ഡിഎംഎയാണ് കടത്തിയത്. കൊച്ചിയിലെ ഇടപാടുകാര്‍ക്ക് കൈമാറാന്‍ ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

കളിപ്പാട്ട കച്ചവടത്തിന്‍റെ മറവിലായിരുന്നു ലഹരിക്കടത്ത്. കേസില്‍ അറസ്റ്റിലായ സുധീര്‍ സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്ഐ മുന്‍ മേഖല ഭാരവാഹിയുമാണ്. കാന്‍സര്‍ ബാധിതനാണെന്നും ചികിത്സയ്ക്കടക്കം പണം കണ്ടെത്താനാണ് ലഹരിക്കടത്ത് ആരംഭിച്ചതെന്നാണ് മുന്‍ ഡിവൈഎഫ്ഐ ഭാരവാഹികൂടിയായ സുധീറിന്‍റെ മൊഴി.

ENGLISH SUMMARY:

MDMA smuggling in Kochi led to the arrest of two individuals from Kayamkulam. The arrested individuals, Sudheer Yusuf and Asif Nizam, were caught smuggling 237 grams of MDMA from Bangalore, allegedly using a toy business as a cover and claiming to fund medical treatment.