ട്രെയിനിലെ ശൗചാലയത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴയിലെത്തിയ ട്രെയിനിലെ എസ്4 കോച്ചിലെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടത്.
കോച്ച് വൃത്തിയാക്കുന്ന ശുചീകരണത്തൊഴിലാളികള്‍ ഉടന്‍തന്നെ ആര്‍പിഎഫിനെ വിവരമറിയിക്കുകയായിരുന്നു. റെയില്‍വേ പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശൗചാലയത്തില്‍വെച്ച് ആരെങ്കിലും പ്രസവിച്ചശേഷം കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചാതാകാമെന്നാണ് നിഗമനം.