കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍. റമീസ് എന്ന യുവാവാണ് സോന എല്‍ദോസിന്‍റെ (23 വയസ്സ്) മരണത്തെ തുടര്‍ന്ന് പൊലീസ് പിടിയിലായിരിക്കുന്നത്. ആത്മഹത്യാപ്രേരണ, ശാരീരിക ഉപദ്രവം എന്നിവ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റമീസ് സോനയെ മര്‍ദിച്ചതിന്‍റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സോന എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിട്ടുണ്ട്. READ MORE; സോന കൂടെ ചെന്നു; വീടെത്തിയപ്പോള്‍ റമീസിന്‍റെ സ്വഭാവം മാറി; മനംനൊന്ത് ജീവനൊടുക്കി

വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറി. മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചു. ഇവരൊക്കെ കൂടി തന്നെ മാനസികമായി തളര്‍ത്തി എന്നടക്കം ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. ചെയ്ത തെറ്റില്‍ റമീസിന് കുറ്റബോധമുണ്ടായിരുന്നില്ല. തന്നോട് സ്നേഹമുള്ളതായും തോന്നിയില്ല. മരിക്കാന്‍ റമീസ് സമ്മതം നല്‍കിയെന്നും ഇനിയും വീട്ടുകാര്‍ക്ക് ഒരു ബാധ്യതയായി തുടരാന്‍ സാധിക്കില്ലെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. 

സോന എല്‍ദോസിന്‍റെ ആത്മഹത്യാ കുറിപ്പ്

ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിങ്ങിനു പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷേ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്തിതരാമെന്ന വ്യാജേന അവന്‍റെ വീട്ടിലെത്തിച്ചു കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍  കല്യാണം അവര്‍ നടത്താമെന്നു പറയിച്ചു. റമീസ് ചെയ്ത തെറ്റുകള്‍ അവന്‍റെ വീട്ടില്‍ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകല്‍ച്ച ഉണ്ടാക്കി. സഹദ് എന്ന കൂട്ടുകാരന്‍ എന്‍റെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു. വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാന്‍ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയ മാത്രം പോര തന്‍റെ വീട്ടില്‍ നിക്കണമെന്നും കര്‍ശനമായി പറഞ്ഞു. ചെയ്ത തെറ്റിനു ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്നേഹമോ റമീസില്‍ ഞാന്‍ കണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി. വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ സാധിക്കുന്നില്ല. അപ്പന്‍റെ മരണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ ചേര്‍ന്നു ഇന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു. ഞാന്‍ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാന്‍ അപ്പന്‍റെ അടുത്തേക്ക് പോകുവാ.  

ENGLISH SUMMARY:

In Kothamangalam, the boyfriend of a TTC student who died by suicide has been taken into custody. The youth, identified as Ramees, was arrested following the death of 23-year-old Sona Eldose. Police have registered a case against him on charges of abetment to suicide and physical assault. According to reports, police have obtained evidence that Ramees assaulted Sona. A suicide note written by Sona has also surfaced.